കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍ ദാനിയേല്‍ രാജിവച്ചു

Spread the love

മുണ്ടക്കയം : കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍ ദാനിയേല്‍ സ്ഥാനം രാജിവച്ചു. സി.പി.ഐ അംഗമായിരുന്ന ദാനിയേല്‍ ജൂലായ് 11 നാണ് പിടിയിലായത്.

video
play-sharp-fill

23 ദിവസം ജയില്‍ വാസം അനുഷ്ടിച്ച ശേഷം പുറത്തിറങ്ങിയ ഇദ്ദേഹത്തിനെതിരെ കോണ്‍ഗ്രസിലെ 5 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

സി.പി.ഐയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ 6 സി.പി.എം അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച്‌ ആലോചന നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. ഇതോടെയാണ് സി.പി.എം നേതൃത്വം ഇടപെട്ട് ദാനിയേലിനെ കൊണ്ട് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവപ്പിച്ചത്.