
കൊക്കയാര്‍: ഏന്തയാര്‍ ഈസ്റ്റ് വാര്‍ഡിലെ കമ്ബി മോഷണത്തില്‍ പ്രതിയായ കൊക്കയാര്‍ പഞ്ചായത്തംഗം പി.വി. വിശ്വനാഥന് പഞ്ചായത്തംഗത്വം രാജിവെക്കണമെന്ന് സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ.ഇ. ഹബീബ്, ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ലോക്കല്സെക്രട്ടറിയുമായ ബിജു വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പുല്ലകയാറിനോട് ചേര്‍ന്ന് ഏന്തയാര്‍ ഈസ്റ്റ് ഭാഗത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ വാര്‍ക്ക കമ്ബികള്‍ അറുത്ത് മാറ്റി വില്‍പ്പന നടത്തിയ കേസില്‍ പെരുവന്താനം പോലീസില്‍ പ്രതിയായ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ പി.വി. വിശ്വനാഥന് ജനപ്രതിനിധിയായി തുടരാന്‍ അവകാശമില്ല. കമ്ബി മോഷ്ടിക്കാന്‍ മറ്റു പ്രതികള്‍ക്ക് സൗകര്യമൊരുക്കിയതും മോഷ്ടിച്ച സാധനങ്ങള്‍ കടത്താന്‍ കൂട്ടു നിന്നതിലുമാണ് ഇയാള്‍ പ്രതിപട്ടികയിലെത്തിയത്.
മോഷണത്തില്‍ പങ്കാളിയായ ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കുകകയും ഇപ്പോള്‍ സ്റ്റേഷനില്‍ ഹാജരായി അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍നിന്നു ജാമ്യം നല്കിയിരിക്കുകയുമാണ്.
കൂടാതെ തോട്ടില്‍നിന്നു മണലൂറ്റും വേനല്കാലത്ത കുടിവെളള വില്പ്പനയുമടക്കമുളള ജനദ്രോഹകാര്യങ്ങള് നടത്തുന്ന പഞ്ചായത്തംഗത്തിനു തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലന്‍സ് കേസില്‍ പ്രതിയായ ഇടത് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എല്‍. ദാനിയേല്‍ എല്‍ഡിഎഫ് തീരുമാനപ്രകാരം സ്ഥാനം രാജിവയ്ക്കുകയും സിപിഐ അംഗമായ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയതും മാതൃകയാണ്. വിശ്വനാഥന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് മാന്യമായ സമീപനം സ്വീകരിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
അദ്ദേഹം രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി സിപിഎം മുന്നോട്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ വി.എ. ശ്രീധരന്, എം.സി. ജോസഫ് എന്നിവരും പങ്കെടുത്തു.



