കൊക്കയാര്‍ മാക്കൊച്ചിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി വ്യാജ പ്രചാരണം; അടിസ്ഥാനരഹിതമെന്ന് വില്ലേജ് അധികാരികളും ജനപ്രതിനിധികളും; കടുത്ത ആശങ്കയിലായി പ്രദേശവാസികള്‍….!

Spread the love

മുണ്ടക്കയം: 2021ലെ ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നു മുഴക്കം കേട്ടതായി പ്രചാരണം.

എന്നാല്‍, ഇത് അടിസ്ഥാനരഹിതമെന്ന് വില്ലേജ് അധികാരികളും ജനപ്രതിനിധികളും. ബുധനാഴ്ചയാണ് കനത്ത മഴയില്‍ മേഖലയില്‍ നിന്നു മുഴക്കം കേട്ടതായി സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരണം നടന്നത്.

ഇതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായി. പല കുടുംബങ്ങളും രാത്രിയില്‍ ഉറങ്ങാതെ കഴിഞ്ഞുകൂടുന്ന സാഹചര്യവുമുണ്ടായി. സംഭവത്തിന്‍റെ നിജസ്ഥിതിയെപ്പറ്റി ജനപ്രതിനിധികളും പോലീസ് രഹസ്യാന്വേഷണ വിഭാഗവും മാധ്യമങ്ങളും അന്വേഷണം നടത്തിയെങ്കിലും നിജസ്ഥിതി വ്യക്തമായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാക്കൊച്ചി പ്രദേശത്ത് ഭൂമിക്കടിയില്‍നിന്നു മുഴക്കം കേട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇത്തരം പ്രചരണം വ്യാജമാണെന്നും കൊക്കയാർ വില്ലേജ് ഓഫീസർ പറഞ്ഞു. അനാവശ്യമായി നടത്തുന്ന പ്രചരണം നാടിനെ പേടിപ്പെടുത്തുകയാണെന്നും സംഭവത്തില്‍ വാസ്തവമില്ലെന്നും അന്വേഷണത്തില്‍ പ്രചാരണം തെറ്റാണന്ന് മനസിലാക്കാനായതായും കൊക്കയാർ പഞ്ചായത്ത് മെംബർ സ്റ്റാൻലി സണ്ണിയും പറഞ്ഞു.