എപ്പോഴും കേക്ക് മുറിച്ചാണ് ആഘോഷിക്കുന്നത്; ഇത്തവണ ക്ഷേത്രത്തില്‍ ആയിരം പേർക്ക് അന്നദാനം; കോകിലയുടെ പിറന്നാളിന് ബാലയുടെ സർപ്രൈസ്

Spread the love

കോട്ടയം: ഫേസ്ബുക്ക് വീഡിയോയിലൂടെ തന്റെ വിശേഷങ്ങളൊക്കെ നടൻ ബാല പങ്കുവയ്ക്കാറുണ്ട്.

‘ബാല കോകില’ എന്ന യൂട്യൂബ് ചാനലിലൂടെയും താരം ആരാധകർക്ക് മുന്നിലെത്താറുണ്ട്.
ഭാര്യ കോകിലയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബാല ഇപ്പോള്‍.

ഫേസ്‌ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എല്ലാ തവണയും കേക്ക് മുറിച്ചാണ് കോകില ജന്മദിനം ആഘോഷിച്ചത്. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ ആയിരം പേർക്ക് അന്നദാനം നടത്തിയാണ് ജന്മദിനം ആഘോഷിക്കുന്നതെന്ന് നടൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇന്ന് വലിയ വിശേഷമുള്ള ദിവസമാണ്. കോകിലയുടെ പിറന്നാളാണ്. എല്ലാ പിറന്നാളും കേക്ക് മുറിച്ചാണ് ആഘോഷിക്കുന്നത്. ഇത് തെങ്കാശിയിലെ സുന്ദരേശ്വർ ക്ഷേത്രം. ആയിരം പേർക്ക് അന്നദാനം നടത്തുകയാണ് ഇത്തവണ. ഞങ്ങളെ സ്‌നേഹിച്ച എല്ലാവർക്കും നന്ദി. കോകിലയ്ക്ക് ഹാപ്പി ബർത്ത്‌ഡേ’- ബാല പറഞ്ഞു.