play-sharp-fill
സംസ്ഥാനത്ത്   ഇന്ന്  പത്തു കേസുകള്‍: ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 ഇല്ല: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനും കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് പത്തു കേസുകള്‍: ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 ഇല്ല: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനും കോവിഡ് 19

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തു പേർക്ക് കൊറോണ നെഗറ്റീവുമാണ്. കൊല്ലത്ത് ആറു പേർക്കും, കാസർകോട്ടും, തിരുവനന്തപുരത്തും രണ്ടു പേർക്കും രണ്ടു വീതമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തു പേർ നെഗറ്റീവും അയിട്ടുണ്ട്. കാസർകോട്ട് ദൃശ്യമാധ്യമപ്രവർത്തകനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് മാധ്യമപ്രവർത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം 3101 ഫലങ്ങളാണ് അയച്ചത്. ഇതിൽ 25 ഫലങ്ങൾ പുനപരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നുള്ള 200 ലേറെ ഫലങ്ങളും പുറത്തു വരാനുണ്ടായിരുന്നു. കോട്ടയം ഇടുക്കി ജില്ലയിൽ ആർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഇന്ന് സ്ഥിരീകരിച്ചവരിൽ കൊല്ലത്തുള്ള അഞ്ചു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരാൾ ആന്ധ്രപ്രദേശിൽ നിന്നും എത്തിയതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്‌നാട്ടിൽ നിന്നും എത്തിയതും കാസർകോട് രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ എത്തിയതാണ്. കണ്ണൂരിലും, കാസർകോട്, കോഴിക്കോട് മൂന്നു പേർക്കു വീതവും പത്തനംതിട്ടയിൽ ഒരാൾക്കു നെഗറ്റീവുമായിട്ടുണ്ട്.

ഇന്ന് മൂന്നു പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. കാസർകോട്ട് ഒരു ദൃശ്യമാധ്യമപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. റിപ്പോർട്ടിങ് ഘട്ടത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കോട്ടയത്ത് ഇന്ന് ആർക്കും രോഗം സ്ഥരികീരിച്ചിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ ആകെ 495 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. 20673 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 20172 പേർ വീടുകളിൽ നിരീക്ഷണത്തിലും 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 84 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുനപരിശോധനയ്ക്ക് അയച്ച ഇടുക്കിയിലെ മൂന്നു പേരുടെ അടക്കം 25 പേരുടെ ഫലം വരാനുണ്ട്. ഇതിൽ കോട്ടയത്തെ ഫലവും വരാനുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ, കാസർകോട് അജാനൂർ എന്നിവടങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. 102 ഹോട്ട് സ്‌പോട്ടുകളിൽ 28 എണ്ണം കണ്ണൂരിലാണ്.