സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു: 1038 പേർക്കു കൊവിഡ്; സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണം; ആകെ രോഗികൾ 15032; സമ്പർക്കത്തിലൂടെ 785 പേർക്കും രോഗം; കോട്ടയത്ത് 51 രോഗികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണങ്ങൾ ഇന്നുണ്ടായെങ്കിലും, സർക്കാർ കണക്കിൽ ഒരെണ്ണം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഇടുക്കി സ്വദേശിയുടെ മരണമാണ് ഇന്ന് സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജനാണ് ഇതു സംബന്ധിച്ചു പ്രസ്താവന നടത്തിയത്. ഇന്നു കൊവിഡ് സ്ഥിരീകരിച്ച 57 പേരുടെ ഉറവിടം വ്യക്തമല്ല. 785 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥീരീകരിച്ചവരിൽ 87 പേർ വിദേശത്തു നിന്നും 109 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഇതുവരെ 15032 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 8818 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 272 പേരാണ് ഇന്നു രോഗവിമുക്തരായിരിക്കുന്നത്.
ഇന്നു കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ – തിരുവനന്തപുരം 226 , കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 98, മലപ്പുറം 61, തൃശൂർ 57, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43, പാലക്കാട് 37, കോഴിക്കോട് 25, വയനാട് നാല്.
നിലവിൽ ഒൻപത് രോഗികൾ സംസ്ഥാനത്ത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 53 പേർ ഐ.സി.യുവിലാണ്. തിരുവനന്തപുരത്ത് മാത്രം 197 പേർക്കു കൊവിഡ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.