play-sharp-fill
കോഹ്ലി ഫോമിൽ മടങ്ങിയെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല: ഒന്നാം സ്ഥാനത്തു നിന്നും താഴേയ്ക്കിറങ്ങി കോഹ്ലിപ്പട; വീഴ്ത്തിയത് ഡൽഹി ക്യാപ്പിറ്റൽസ്; പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്

കോഹ്ലി ഫോമിൽ മടങ്ങിയെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല: ഒന്നാം സ്ഥാനത്തു നിന്നും താഴേയ്ക്കിറങ്ങി കോഹ്ലിപ്പട; വീഴ്ത്തിയത് ഡൽഹി ക്യാപ്പിറ്റൽസ്; പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ടോസ് നേടി ഡ്ൽഹിയെ ബാറ്റിംങിന് അയച്ച ബംഗ്ലൂർ ക്യാപ്റ്റൻ കോഹ്ലി ഇതുപോലെ ഒരടി പ്രതീക്ഷിച്ചിരുന്നില്ല. ബാറ്റ്‌സ്മാന്മാരെ കുത്തിനിറച്ച ബാംഗ്ലൂരിന് ഏതു ടോട്ടലും നിസാരമെന്ന മട്ടിലാണ് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാൽ, ഈ തീരുമാനം തന്നെ ബാംഗ്ലൂരിനെ തിരിഞ്ഞുല കുത്തി.

ഡൽഹി ക്യാപിറ്റൽസിനെതിരെ് 59 റൺസിനാണ് ബാംഗ്ലൂരിന്റെ തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിൻറെ പോരാട്ടം 20 ഓവറിൽ ഒമ്ബതിന് 137 റൺസ് എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു. 43 റൺസെടുത്ത വിരാട് കോഹ്ലി മാത്രമാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവ്ദത്ത് പടിക്കൽ നാലു റൺസും ആരോൺ ഫിഞ്ച് 13 റൺസും ഡിവില്ലിയേഴ്‌സ് ഒമ്പത് റൺസുമെടുത്ത് പുറത്തായി. 24 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്. അക്ഷർ പട്ടേൽ, നോർട്ട്‌ജെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. –

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഡൽഹിക്കുവേണ്ടി പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഷാ 43 റൺസെടുത്തപ്പോൾ ധവാൻ 34 റൺസ് അടിച്ചു. റിഷഭ് പന്ത് 37 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പന്തും സ്റ്റോയിനിസും ചേർന്ന് നടത്തിയ വമ്പനടികളാണ് ഡൽഹിയെ വൻ സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ബാംഗ്ലൂരിനുവേണ്ടി മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.

തിങ്കളാഴ്ചത്തെ ജയത്തോടെ എട്ടു പോയിൻറുമായി ഡൽഹി ക്യാപിറ്റൽ ഐപിഎൽ പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി. ആറ് പോയിൻറള്ള ആർസിബി മൂന്നാം സ്ഥാനത്താണ്.