video
play-sharp-fill

കൊടുവള്ളിയിൽ വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ; 3 പേർ പിടിയിൽ, പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിടെ 3 പോലീസുകാർക്കും പരിക്കേറ്റു ; ബസ്സിന് നേരെ പടക്കം എറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്; പുറത്തിറങ്ങിയവരെ ക്രൂരമായി മർദ്ദിച്ചു, ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്

Spread the love

കോഴിക്കോട്: കൊടുവള്ളിയിൽ‌ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ 3 പ്രതികൾ പിടിയിൽ.

കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിനിടയിൽ മൂന്ന് പൊലീസുകാർ പരിക്കേറ്റു.

വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്.