ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചു, ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം ; പ്രതി ഒളിവിൽ

Spread the love

കോഴിക്കോട് : ഓമശ്ശേരിയിൽ ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് യുവാവിന്റെ ക്രൂരമർദനം. ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് സംഭവം.

ആക്രമണത്തിൽ യുവതിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. യുവതിയുടെ പരാതിയിന്മേൽ കൊടുവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ നാട്ടുകാരനായ മിർഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകൾ ചേർത്ത് കൊടുവള്ളി പോലീസ് കേസ് എടുത്തത്. പ്രതി ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group