മതിലും ഗെയ്‌റ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് ; കൊടുവള്ളിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Spread the love

കോഴിക്കോട് : കൊടുവള്ളിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.

video
play-sharp-fill

കൊടുവള്ളി മണ്ണിൽക്കടവ് ഒറ്റക്കാംതൊടികയിൽ സജാതിന്റെ വീട്ടിലേക്കാണ് ഇന്ന് ഉച്ചയ്ക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു കയറിയത്.

വീടിന്റെ മതിലും, ഗെയ്‌റ്റും തകർത്ത വാഹനം മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂ‌ട്ടറുകളിലും ഇടിച്ചു, വീടിന്റെ മുൻ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു,ഏതു സമയത്തും മുറ്റത്ത് കുട്ടികൾ ഉണ്ടാവാറുണ്ടെങ്കിലും സംഭവ സമയം കുട്ടികൾ വീടിന് അകത്തായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിക്കപ്പ് ഡ്രൈവർക്ക് നിസാര പരുക്കേറ്റു. കൊയിലാണ്ടി സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഇളനീർ കയറ്റി കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.