video
play-sharp-fill

കൊടുരാർ ഉൾനാടൻ ജലഗതാഗത ടൂറിസം ബോട്ടിംഗ് ഉദ്ഘാടനം

കൊടുരാർ ഉൾനാടൻ ജലഗതാഗത ടൂറിസം ബോട്ടിംഗ് ഉദ്ഘാടനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊടുരാറിന്റെ കൈവഴികളായ തോടുകളുടെ സംരക്ഷണാർത്ഥവും ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിനുമായി കൊടുരാറിന്റെ കൈവഴികളിലൂടെ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ ഉൾനാടൻ ടൂറിസം സർക്ക്യൂട്ട് ബോട്ടിംഗ് ആരംഭിക്കുന്നു. ഉൾനാടൻ വഞ്ചിയാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവമാകുന്നതിനൊപ്പം സ്ഥരിമായി ഈ തോടുകളിലൂടെ വഞ്ചികൾ സഞ്ചരിക്കുന്നതിന്നാൽ തോടിന്റെ സംരക്ഷണവും നടപ്പിലാകുകയാണ്.

ഉൾനാടൻ ടൂറിസം ബോട്ടിംഗിന്റെ ഉദ്ഘാടനം ജനുവരി 16 വൈകിട്ട് നാല് മണിക്ക് ബഹു.ജില്ലാ കളക്ടർ ശ്രി.പി.കെ സുധീർ ബാബു ഐ.എ.എസ് നിർവഹിക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്തംഗംങ്ങളായ സുമാ മുകുന്ദൻ, ഏലിയാമ്മ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ്, ചെറുകിട ജലസേചന വകുപ്പ് എക്സി.എൻഞ്ചീനിയർ കെ.കെ.അൻസാർ, കൃഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ.ജേക്കബ് ജോർജ്, വി.എസ് തോമസ്, പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.കെ ഗോപാലകൃഷ്ണൻ,അനിയൻ കുഞ്ഞ് പാലമ്മൂട്ടിൽ, പ്രദിപ് മാത്യൂ, ബി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.