കൊടൂങ്ങൂരില്‍ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം :  കൊടൂങ്ങൂരില്‍ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

വാഴൂർ പതിനഞ്ചാം മൈല്‍ പെൻഷൻ ഭവന് സമീപം ഇളപ്പുങ്കല്‍ ഓട്ടോ ഓടിക്കുന്ന തുരുത്തിപ്പള്ളിയില്‍ ജോമോൻ (33) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജോമോൻ സഞ്ചരിച്ച ഓട്ടോറിക്ഷ എതിർദിശയില്‍ നിന്നും എത്തിയ  പിക്കപ്പ് വാനുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജോമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.