
വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കേസിൽ കൊടുങ്ങല്ലൂർ ഗ്രേഡ് എസ്ഐ അടക്കം 3 പേരാണ് അറസ്റ്റിലായത്
ബെംഗളൂരു: കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.
സംഭവത്തില്‍ കൊടുങ്ങല്ലൂർ ഗ്രേഡ് എസ് ഐ ഷഫീർ ബാബുവിനെ കൂടാതെ കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ്, സജിൻ, ഷബീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.
ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടിൽ നിന്നാണ് പണം തട്ടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലാണ് പ്രതികൾ എത്തിയത്.
മംഗളൂരു പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
Third Eye News Live
0