
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.