play-sharp-fill
കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍ മൃഗബലി ; കോഴി വെട്ടല്‍ നടത്തി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍ : അറസ്റ്റിലായവരില്‍ കോട്ടയം പാലാ സ്വദേശിയും

കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍ മൃഗബലി ; കോഴി വെട്ടല്‍ നടത്തി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍ : അറസ്റ്റിലായവരില്‍ കോട്ടയം പാലാ സ്വദേശിയും

സ്വന്തം ലേഖകന്‍

കൊടുങ്ങല്ലൂര്‍ : ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. പിടിയിലായവരില്‍ കോട്ടയം പാലാ പുലിയന്നൂര്‍ സ്വദേശിയും.


ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കുലാചാരമായ ജന്തുബലി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിശ്വവാമാചാര ധര്‍മ്മ രക്ഷാസംഘം സംസ്ഥാന ഭാരവാഹിയായ പേരമംഗലം താഴെക്കാട്ടില്‍ റിജുരാജ (33), കോട്ടയം പുലിയന്നൂര്‍ പാല പനച്ചിക്കാട്ട് ജയഷൃഷ്ണന്‍ (48) എന്നിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ മറ്റു പ്രതികളായ കൊടുങ്ങല്ലൂര്‍ വി.പി. തുരുത്ത് തറയില്‍ ശരത്ത് (26), എസ്.എന്‍ പുരം ആലപൂതോട്ട് ആദിത്യന്‍ (22) എന്നിവരെ കോഴിബലി നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ പൊലീസ് പിടികൂടിയവരെല്ലാം വിശ്വവാമാചാര ധര്‍മ്മ രക്ഷാ സംഘം പ്രവര്‍ത്തകരാണ് . എസ്.ഐ ഇ.ആര്‍. ബൈജു, എ.എസ്.ഐ ബിജു ജോസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭരണി മഹോത്സവത്തിന്റെ കോഴി വെട്ടല്‍ നടത്തിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.