കൊടുങ്ങല്ലൂരിലെ സന്യാസിമഠത്തിൽ അന്തേവാസിയെ ബലാത്സംഗം ചെയ്തു: ബലാത്സംഗം കേസായതോടെ സന്യാസി നാടുവിട്ടു; മുങ്ങി നടന്ന മഠാതിപധി ഒടുവിൽ പിടിയിൽ

Little girl suffering bullying raises her palm asking to stop the violence in sepia color
Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: മതത്തിന്റെയും ആത്മീയതയുടെയും പേരിൽ നടക്കുന്നത് വൻ തട്ടിപ്പുകളാണ് എന്നു വ്യക്തമായിട്ടും പലരും ഇത്തരം സ്വകാര്യ തട്ടിപ്പുകാരുടെ കയ്യിൽപെടുത്തന്നാണ് പുറത്തു വരുന്നത്. തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നാണ് ഏറ്റവും പുതിയ തട്ടിപ്പു വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തട്ടിപ്പുകാരനായ ആശ്രമമഠാതിപധി ആശ്രമത്തിലെ അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇപ്പോൾ വാർത്ത പുറത്തു വരുന്നത്.

സംഭവം വിവാദമായതോടെ ഒളിവിൽ പോയ സാമി കഴിഞ്ഞ ദിവസം ഒളിവിൽ നിന്നും പുറത്തെത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടാലി സ്വദേശി കൂട്ടാലപ്പറമ്പിൽ ബാബു സ്വാമി (ബാബു45) യെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളെ ഉൾപ്പെടെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആളയിലെ ശിവനന്ദനം കാശിമഠത്തിന്റെ അധിപതിയാണ് ബാബു സ്വാമി. ഇവിടെ ഒന്നര മാസം മുൻപ് ചികിത്സ തേടിയെത്തിയ അന്തേവാസിയാണ് സ്വാമിയ്‌ക്കെതിരെ പരാതി നൽകിയത്.

മഠത്തിലെ ചികിത്സാ മുറിയിൽ കഴിഞ്ഞ ഇവരെ സ്വാമി പീഡിപ്പിച്ചതായാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്നു ഒളിവിൽ പോയ സ്വാമി നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.