video
play-sharp-fill

കൊടുങ്ങല്ലൂർ അമ്പലത്തിൽ കോഴിക്കല്ലിൽ കോഴിയെ വെട്ടി; തടഞ്ഞ എസ്ഐക്കും വെട്ട് ; നിരോധിച്ച കോഴിബലി വീണ്ടും തലപൊക്കുന്നു 

കൊടുങ്ങല്ലൂർ അമ്പലത്തിൽ കോഴിക്കല്ലിൽ കോഴിയെ വെട്ടി; തടഞ്ഞ എസ്ഐക്കും വെട്ട് ; നിരോധിച്ച കോഴിബലി വീണ്ടും തലപൊക്കുന്നു 

Spread the love

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ : നിയമം മൂലമുള്ള നിരോധനം മറികടന്നു ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിക്കല്ലിൽ വീണ്ടും കോഴിയെ വെട്ടി. കഴിഞ്ഞ ദിവസം കോഴിയെ വെട്ടിയതിനെ തുടർന്നു കോഴിക്കല്ലിനു സമീപം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കല്ലി‍ൽ പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം കോഴിയെ വെട്ടുകയായിരുന്നു.

തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്കുനേരെ കത്തിവീശിയത്. വടക്കേ നടയിലാണ് സംഭവം. കോഴിയെ വെട്ടാൻ എത്തിയ മലപ്പുറം ആദി മാർഗി മഹാചണ്ടാള ബാബമലബാറി മാതൃകുല ധർമരക്ഷാ ആശ്രമത്തിലെ 9 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ക്ഷേത്രത്തിൽ നിന്നു പൊടുന്നനെ മുങ്ങാൻ ശ്രമിച്ച സംഘത്തെ പൊലീസ് ബലംപ്രയോഗിച്ചു പിടിക്കുകയായിരുന്നു. കയ്പമഗംലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ റോയ് ഏബ്രഹാമിനാണു വെട്ടേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏലംകുളം കുന്നക്കാവ് പടുവൻ തൊടി ബിജു (36), വളാഞ്ചേരി കതിരക്കുന്ന് പറമ്പിൽ ഗിരീഷ് (36), പെരിങ്ങോട്ടുകുലം കുറുന്തല ശ്രീജേഷ് (26), വടകര വാക്കയിൽ ചള്ളിയിൽ ഷരുൺദാസ് (28), തിരൂരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ചെങ്ങന്നൂർ വലിയവീട്ടിൽ സുധീഷ് (35), പഴമള്ളൂർ കുറുന്തല അനിൽ കുമാർ (40), മണക്കടവ് ബദാലി രൂപേഷ് (34), പെരിങ്ങോട്ടുകുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാൻഡ് ചെയ്തു.

1968-ലെ ജന്തു_പക്ഷി ബലി നിരോധന നിയമപ്രകാരം 1977 ൽ കൊടുങ്ങല്ലൂരിൽ കോഴി ബലി അവസാനിപ്പിച്ചതാണ്. കോഴിയെ കോഴിക്കല്ലിൽ സമർപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചടങ്ങ്.