video
play-sharp-fill

കൊടും ക്രൂരത; സിപിഎം പ്രവര്‍ത്തകന്‍ വളര്‍ത്തുനായയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായകുട്ടിയെ വാളുകൊണ്ട് വെട്ടിയരിഞ്ഞു

കൊടും ക്രൂരത; സിപിഎം പ്രവര്‍ത്തകന്‍ വളര്‍ത്തുനായയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായകുട്ടിയെ വാളുകൊണ്ട് വെട്ടിയരിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

പുന്നയൂര്‍ക്കുളം: വടക്കേക്കാട് വൈലത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വളര്‍ത്തുനായയെ വീട്ടില്‍ കയറി വെട്ടി കൊന്നു.

വൈലത്തൂര്‍ വീട്ടില്‍ അമരീഷിന്റെ 2 മാസം പ്രായമായ പൊമറേനിയന്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായയെ ആണ് വെട്ടി കൊന്നത്. കഴിഞ്ഞദിവസം വൈകീട്ട് 5.30 ഓടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മക്കളെ നായ മാന്തിയതില്‍ പ്രകോപിതനായ അയല്‍വാസി, ഉമ്മറത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായകുട്ടിയെ വാളുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്ന് അമരീഷിന്റെ ഭാര്യ സോന പറഞ്ഞു. സംഭവ സമയം സോനയും അമരീഷിന്റെ അനുജന്‍ ആദിനാഥും മറ്റെരു കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്.

പകല്‍ സമയം നായ ചങ്ങല അഴിഞ്ഞ് അയല്‍പക്കത്തെ വീട്ടില്‍ പോയിരുന്നു. പിന്നീട് വിട്ടുകാര്‍ നായകുട്ടിയെ പിടിച്ച്‌ കൊണ്ടുവന്ന് ഉമ്മറത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ അയല്‍വാസിയായ യുവാവ് തന്റെ മക്കളെ നായ മാന്തിയെന്നും, ഇനിയും വീട്ടില്‍ നായയെ വളര്‍ത്തിയാല്‍ കൊല്ലുമെന്ന് പറഞ്ഞ് പലതവണ വെട്ടുകയായിരുന്നുവെന്ന് പറയുന്നു.

സംഭവം കണ്ട അമരീഷിന്റെ ഭാര്യ ബോധംകെട്ട് വീണു. സംഭവത്തില്‍ വൈലത്തൂര്‍ സ്വദേശി സിപിഎം പ്രവര്‍ത്തകനായ ചെല്ലിപുറത്ത് ശ്രീഹരിക്കെതിരെ അമരീഷ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു.

Tags :