
കോട്ടയം : കോടിമത കൊടൂരാറ്റിൽ ചൂണ്ടയിടാൻ എത്തിയായാളെ ആറ്റിൽ വീണ് കാണാതായി. പുതുപ്പള്ളി എരമല്ലൂർ കാട്ടിപ്പറമ്പ് വീട്ടിൽ അനിയൻകുഞ്ഞി (39) നെയാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ് സംഭവം. ഉച്ചമുതൽ ഇദ്ദേഹം ചൂണ്ടയിടുന്നതിനായി ആറിന്റെ പരിസരത്തുണ്ടായിരുന്നു.
ചൂണ്ട ഇട്ടു കൊണ്ടിരിക്കെ കൊളുത്ത് എവിടെയോ ഉടക്കിയതായി സംശയം തോന്നുകയും തുടർന്ന് ഇദേഹം ആറ്റിൽ ഇറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് സമയത്തിന് ശേഷവും ഇദ്ദേഹത്തെ കാണാതെ വന്നതോടെ ഒപ്പം ചൂണ്ടയിടാൻ എത്തിയ ആളുകൾ വിവരം അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. ആളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.