
കടുത്തുരുത്തി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാർഷിക തിരുവുത്സവത്തിന് കൊടിയേറി. ഇന്ന് (വെള്ളി) രാവിലെ 9.30നും 10.30നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മനയത്താറ്റില്ലത്ത് കൃഷ്ണൻ നമ്പൂതിരി തൃക്കൊടിയേറ്റി.
ശ്രീകൃഷ്ണസ്വാമിയും ശ്രീ പരമേശ്വരനും തുല്യ പ്രാധാന്യത്തോടെ ദേശനാഥന്മാരായി വിരാജിക്കുന്ന ക്ഷേത്രത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ശാന്തി സന്ദീപും പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. അപർണ അഖിൽ മുയലോടിക്കാല കൊടികയറും ശകുന്തള അജയൻ കൊടികുറയും സമർപ്പിച്ചു.
കലാമണ്ഡപത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. വൈകിട്ട് 7.35ന് തത്തപ്പള്ളി ഗൗരിശങ്കര തിരുവാതിര സമിതിയുടെ തിരുവാതിരയും ഫ്യൂഷൻ പരിപാടികളും, മാന്നാർ വിജയന്റെ തിരുക്കുറൽ അവതരണവും അരങ്ങേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ബിജു ബോസ്, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഏറ്റുമാനൂർ ഗീതു മോഹൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.പി. പുരുഷോത്തമൻ, സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രസിഡന്റ് ബിന്ദു മനോജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫ് ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.



