തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് കൊടിയേറും: 23 ന് പകൽപ്പൂരം; വൻ ആഘോഷമാക്കാനൊരുങ്ങി നഗരം

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് കൊടിയേറും: 23 ന് പകൽപ്പൂരം; വൻ ആഘോഷമാക്കാനൊരുങ്ങി നഗരം

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 24 ന് ആറാട്ടോടു കൂടി സമാപിക്കും. 23 നാണ് തിരുനക്കര പകൽപ്പൂരം. 22 കൊമ്പൻമാരാണ് പകൽപ്പൂരത്തിൽ അണിനിരക്കുന്നത്. ഉത്സവത്തിന്റെ എട്ടു ദിവസവും ഉത്സവബലി ദർശനം ഉണ്ടാകും.
65 ലക്ഷം രൂപയാണ് ഉത്സവത്തിന്റെ ബജ്റ്റ. പൊതുസമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖർ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ലഭിച്ച കെ.ജി ജയനെ ആദരിക്കും. ഉപദേശകസമിതി പ്രസിഡന്റ് ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സോവനീർ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ നദരസഭ അധ്യക്ഷ ഡോ.പി. ആർ സോനയ്ക്ക് നൽകി നിർവഹിക്കും . ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെന്പർമാരായ കെ. പി. ശങ്കരദാസ്, അഡ്വ. എൻ വിജയകുമാർ, വി. എൻ വാസവൻ എന്നിവർ പ്രസംഗിക്കും.
16 ന് വൈകുന്നേരം ഭവാനി ചെല്ലപ്പന്റെ നൃത്തനൃത്യങ്ങൾ, 8 ന് വൈക്കം ബി. രാജമ്മാളിന്റെ സംഗീതസദസ്സ്, 9.30 ന് കലാമണ്ഡലം പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന കഥകളി. 17 ന് വൈകിട്ട് 7 ന് സംഗീതസദസ്സ്, 8.30 ന് സി. എസ് അനുരൂപിന്റെ വയലിൻ വിസ്മയം, 10 ന് കഥകളി. 18 ന് വൈകിട്ട് 7.30 ന് കോട്ടയം ജവഹർ ബാലഭവന്റെ വീണക്കച്ചേരി, 8.30 ന് അയ്മനം കെ. എൻ ജയചന്ദ്രന്റെ സംഗീതസദസ്സ്, 10 ന് കഥകളി.

19 ന് വൈകിട്ട് 4 ന് വിനോദ് ചമ്പക്കരയുടെ കഥാപ്രസംഗം, 6 ന് കാഴ്ച്ച ശ്രീബലി , വേല സേവ, 8.30 ന് ഗായകരായ ആര്യ, ഷിബു അനിരുദ്ധ്, രേഖ, വിഷ്ണു വർദ്ധൻ എന്നിവർ നയിക്കുന്ന ഭീമ ബ്ലൂ ഡയമൺ ഓർക്കസ്ട്രയുടെ സംഗീത നിശ, 12.30 തിരുവനന്തപുരം ഭരതക്ഷേത്രയുടെ ബാലെ, ഉലകുടയപെരുമാൾ. 20 ന് വൈകിട്ട് 5 ന് സംഗീതസദസ്സ് , 6 ന് കാഴ്ച ശ്രീബലി, 8.30 ന് ചലചിത്ര അശ്വതി മനോഹരന്റെ ഭരതനാട്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 ന് വൈകുന്നേരം 6 ന് കാഴ്ചശ്രീബലി, രാത്രി 9 ന് ചലചിത്ര പിന്നണി ഗായകൻ നജീം അർഷാദ് അവതരിപ്പിക്കുന്ന ഗാനമേള. 22 ന് വൈകുന്നേരം 4 ന് വലിയവിളക്ക് , രാത്രി 8.30 ന് ഡാൻസ്, 10 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം കഥ- കുമാരനാശാന്റെ കരുണ.
23 നാണ് പ്രശസ്തമായ തിരുനക്കര പകൽപ്പൂരം. വൈകിട്ട് 4 ന് പൂരം സമാരംഭം തന്ത്രിമുഖ്യൻ താഴ്മൺമഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. തുടർന്ന് തന്ത്രിിമുഖ്യൻ താഴ്മൺ മഠം കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിക്കും. ചെറുശേരി കുട്ടൻമാരാർ, ചൊവ്വല്ലൂർ സുനിൽ, ചേന്ദമംഗലം രഘുമാരാർ, കലാമണ്ഡലം പുരുഷോത്തമൻ, കലാമണ്ഡലം ഹരീഷ് എന്നിവരുടെ സ്‌പെഷ്യൽ മേജർസെറ്റ് പാണ്ടിമേളം. പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, നായരമ്പലം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം സിദ്ധാർത്ഥൻ, തിരുവേഗപ്പുറ പത്മനാഭൻ, ചൈത്രം അച്ചു, തെച്ചിക്കോട്ട്കാവ് ദേവീദാസൻ, തോട്ടുചാലിൽ ബോലോനാഥ്, കുളമാക്കിൽ ഗണേശൻ, വെളിനല്ലൂർ മണികണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, വലിയവീട്ടിൽ ഗണപതി, ചെറായി ശ്രീപരമേശ്വരൻ, പുത്തൻകുളം കേശവൻ, ഉഷശ്രീ ദുർഗാപ്രസാദ്, തോട്ടയ്ക്കാട് കണ്ണൻ, ഭാരത് വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം കൃഷ്ണനാരായണൻ, മഞ്ഞക്കടമ്പിൽ വിനോദ്, പനയ്ക്കൽ നന്ദൻ എന്നീ ഗജവീരൻമാരാണ് പൂരത്തിൽ പങ്കെടുക്കുന്നത്.
7.30 ന് ഷാജി റ്റി, ഹരിമുരളി, മനുശങ്കർ എസ് എന്നിവരുടെ ഫ്‌ളൂട്ട് കച്ചേരി, 8 ന് തിരുനക്കര വിശ്വരൂപാ ഭജൻസിന്റെ നാമഘോഷലഹരി, 9.30 ന് തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ഗാനമേള. ഒന്നിന് പള്ളിവേട്ട എഴുന്നെള്ളിപ്പ്.

24 ന് രാവിലെ 9 ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്, മുപ്പതിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന നാദസ്വരാർച്ചന, 11 ന് ആറാട്ടു സദ്യ, വൈകുന്നേരം 5 ന് നാദസ്വരക്കച്ചേരി, രാത്രി 8 ന് സമാപന സമ്മേളനം കളക്ടർ പി. കെ സുധീർ ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ശങ്കർ റാം മുഖ്യപ്രഭാഷണം നടത്തും. 9 ന് അഭിഷേക് രഘുറാമിന്റെ സംഗീതസദസ്സ്, 12 ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാനസംഗീതം , 2 ന് ആറാട്ട് എതിരേൽപ്പ് , 5 ന് കൊടിയിറക്ക് എന്നിവയും ഉണ്ടായിരിക്കും.

ക്ഷേത്രപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ, വൈസ് പ്രസിഡന്റ് സി. ആർ രാജൻ ബാബു, സെക്രട്ടറി ടി. സി വിജയചന്ദ്രൻ, ഫെസിറ്റിവൽ കോർഡിനേറ്റർ ടി. സി രാമാനുജം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, പി. എൻ ഗണേശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.