video
play-sharp-fill
കൊടിയേരി അന്ന് പിതൃശൂന്യർ എന്ന് വിശേഷിപ്പിച്ചവരിൽ വീണാ ജോർജും; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി നെറ്റിസൺസ്

കൊടിയേരി അന്ന് പിതൃശൂന്യർ എന്ന് വിശേഷിപ്പിച്ചവരിൽ വീണാ ജോർജും; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി നെറ്റിസൺസ്

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി വീണ ജോര്‍ജ് ചുമതലയേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വീണ ഉൾപ്പെടെയുള്ള ഏതാനും മാധ്യമപ്രവർത്തകരെ പിതൃശൂന്യർ എന്ന് വിശേഷിപ്പിച്ച ഫേസ്ബുക് പോസ്റ്റ്‌ കുത്തിപ്പൊക്കി നെറ്റിസൺസ്.

സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്. ഐ പുറത്തിറക്കിയ പോസ്റ്ററില്‍ ‘പിതൃശൂന്യര്‍’ എന്ന് വിശേഷിപ്പിച്ചവരില്‍ വീണ ജോർജും ഉള്‍പ്പെട്ടിരുന്നു. ഈ പോസ്റ്റര്‍ പങ്കുവെച്ചുള്ള കോടിയേരിയുടെ എഫ്.ബി പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ജൂലൈ 29ലേതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ ബാക്കിയായിരുന്നു ഇത്.

ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വിട ചൊല്ലി ഇന്ത്യവിഷന്‍ നല്‍കിയ പോസ്റ്ററിലെ ഫോട്ടോയില്‍ അവരുടെ തൊപ്പിയില്‍ സി.പി.എം എന്നെഴുതിയത് മായ്ച്ചുകളഞ്ഞതാണ് വിവാദമായത്.

ലജ്ജാവഹം’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. വീണ ജോര്‍ജിനൊപ്പം അന്നത്തെ സഹപ്രവര്‍ത്തകരായ എം.പി. ബഷീര്‍, സനീഷ് ഇളയടത്ത് എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിരുന്നു.

ന്യൂസ്റൂമിലെ കാപട്യങ്ങള്‍ക്ക് രതസാക്ഷികളുടെ പിന്മുറക്കാര്‍ മറുപടി ചോദിക്കുമെന്നും അന്ന് നിഷ്പക്ഷ മാധ്യമ ധര്‍മ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തിയാല്‍ മാപ്പ് കിട്ടില്ലെന്നുമാണ് കോടിയേരി എഴുതിയത്. അന്ന് വിമർശിച്ച ആൾക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടി വന്നതിനെ കളിയാക്കിയാണ് എഫ്.ബി പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത്.