play-sharp-fill
കൊടിയേരി പുത്രൻമാർ പാർട്ടിയെ കൊലയ്ക്കു കൊടുക്കുന്നു…! അവിഹിതവും മയക്കുമരുന്നും ഡി.എൻ.എ പരിശോധനയും; പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പാരയായി കൊടിയേരി പുത്രൻമാരുടെ അഴിഞ്ഞാട്ടം

കൊടിയേരി പുത്രൻമാർ പാർട്ടിയെ കൊലയ്ക്കു കൊടുക്കുന്നു…! അവിഹിതവും മയക്കുമരുന്നും ഡി.എൻ.എ പരിശോധനയും; പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പാരയായി കൊടിയേരി പുത്രൻമാരുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രളയ പ്രവർത്തനങ്ങളിൽ അതിശക്തമായ നിയന്ത്രങ്ങളുമായി കേരളത്തെ മുന്നിൽ നിന്നു നയിക്കുന്നതിനിടെ അനാവശ്യമായാണ് സംസ്ഥാന സർക്കാരിനു ശബരിമല വിവാദമുണ്ടായത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ സർക്കാർ നടത്തിയ ഇടപെടലുകൾ സർക്കാരിനു വൻ തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് സ്വർണ്ണക്കടത്ത് എത്തിയത്.

സ്വർണ്ണക്കടത്ത് കേസിൽ നിന്നും ഒന്ന് തലയൂരിവരുമ്പോഴാണ് ഇപ്പോൾ കൊടിയേരി പുത്രൻമാരുടെ മയക്കുമരുന്ന് കേസ് അടക്കം വരുന്നത്. ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരപ്രകാരം, ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യുകയാണ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് ഇപ്പോൾ ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിനാണ് കേസെടുത്തത്. ചുമത്തിയത് കള്ളപ്പണ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ്. ഇത് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും എൻഫോഴ്‌സ്‌മെന്റ് വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്നു കേസിൽ പിടിയിലായ അനു മുഹമ്മദ് ബിനീഷ് കൊടിയേരിയുടെ ബിനാമിയാണ് എന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. അനൂപിനെ ബിനാമി ആക്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനൂപിനു പണം വന്ന പല അക്കൗണ്ടുകളും ഇപ്പോൾ നിർജീവമാണ് എന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ബിനീഷിന്റേത് അടക്കം നിരവധി അക്കൗണ്ടുകൾ വഴി അനൂപിന് പണം എത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോൾ ബിനീഷിനെതിരെ പുറത്തു വരുന്ന വിവരങ്ങൾ അക്ഷരാർത്ഥത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്. നേരത്തെ തന്നെ കൊടിയേരി പുത്രൻമാരുടെ ഇടപാടുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊടിയേരിയുടെ മൂത്ത പുത്രൻ ബിനോയ് കൊടിയേരിയും ബീഹാറി ബാർ ഡാൻസറും തമ്മിലുള്ള അവിഹിത ഇടപാടുകളാണ് ആദ്യം വിവാദമായത്. ബിനോയിയുമായുള്ള ബന്ധത്തിൽ കുട്ടിയുണ്ടെന്നാരോപിച്ച് ഇവർ നൽകിയ പരാതിയിൽ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അടക്കം ഉത്തരവിട്ടിരുന്നു.

ഈ കേസിന്റെ നടപടികൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ അനിയൻ ബിനീഷ് മയക്കുമരുന്നുകേസിൽ അകത്തായിരിക്കുന്നത്. സി.പി.എമ്മിനും സർക്കാരിനും എല്ലാക്കാത്തലും ഈ കൊടിയേരി പുത്രൻമാർ തലവേദന സൃഷ്ടിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.