
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനമല്ല, നരേന്ദ്ര മോദി വന്നു നിന്നാലും ജയിക്കാന്‍ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫു മായാണ് എല്‍.ഡി.എഫ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതു കൊണ്ട് ജയിക്കാന്‍ പോകുന്നില്ല.
എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ നരേന്ദ്ര മോദി മത്സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മത്സരിക്കട്ടെ . എന്നാലും ബിജെപി ജയിക്കില്ലന്നും കോടിയേരി പറഞ്ഞു.