
സ്വന്തം ലേഖിക
കൊച്ചി :കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതൻ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ സന്ദർശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്.