video
play-sharp-fill
മൂത്തമകന്റെ ദുബായിലെ അറസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ബലാത്സംഗ കേസ് :ഒടുവിൽ കുരുക്കായി ഇളയ മകന്റെ കള്ളപ്പണം വെളുപ്പിൽ കേസും : ഗത്യന്തരമില്ലാതെ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മക്കൾ മഹാത്മ്യം തലവേദയായി മാറിയതോടെ

മൂത്തമകന്റെ ദുബായിലെ അറസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ബലാത്സംഗ കേസ് :ഒടുവിൽ കുരുക്കായി ഇളയ മകന്റെ കള്ളപ്പണം വെളുപ്പിൽ കേസും : ഗത്യന്തരമില്ലാതെ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മക്കൾ മഹാത്മ്യം തലവേദയായി മാറിയതോടെ

സ്വന്തം ലേഖകൻ

കൊച്ചി: സിപിഎം സംസ്ഥാന നേതൃത്വത്തിലെ രണ്ടാമനായ നേതാവാണ് കോടിയേരി ബാലകൃഷ്ണഴ. മക്കൾ മഹാത്മ്യം തലവേദനയായി മാറിയോതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരിക്ക് പടിയിറങ്ങേണ്ടി വന്നത്.

 

കോടിയേരിയുടെ മൂത്ത പുത്രൻ ബിനോയ്‌ക്കെതിരെ ഉയർന്നുവന്നിട്ടുള്ള ബലാത്സംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുപ്രവർത്തകൻ എന്ന നിലയിലൊ ചീത്തപ്പേരുകൾ ഒന്നും ഇതുവരെ കേൾപ്പിക്കാതിരുന്ന കോടയേരി ബാലകൃഷ്ണനാണ് മകന്റെ പേരിൽ രാജ്യത്തെ പ്രബലമായ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴയേണ്ടിവരുന്നത്.

മകൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അകത്തായതിനാൽ തന്നെ കോടിയേരി മാറണമെന്നത് ധാർമ്മികപരമായി അനിവാര്യതയായി മാറുകയായിരുന്നു. യുവജനതയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മകൻ കച്ചവടം നടത്തിയെന്നും അത് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുമ്പോൾ യുവജനങ്ങൾ ഏറെയുള്ള പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിൽ ആ മകന്റെ അച്ഛന് ഇരിപ്പുറയ്ക്കുന്നതെങ്ങനെ.

രാഷ്ട്രീയത്തിൽ ഇല്ലെങ്കിൽ കൂടിയും വിവാദങ്ങളുടെ കൂടെയുള്ളവരാണ് കോടിയേരിയുടെ പുത്രന്മാരായ ബിനോയ് കോടയേരിയും ബിനീഷ് കോടിയേരിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടയേരി.

ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്.

വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബനോയ് ഗൾഫിൽ പ്രശ്‌നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് കിട്ടിയിരുന്നു. പതിമൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും വിവാദങ്ങളുടെ മുഖ്യധാരയിലേക്ക് എത്തിയത്.

ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

എന്നാൽ ഈ വർഷം അച്ഛനെ വെട്ടിലാക്കാനുള്ള ഊഴം ഇളയ മകനായ ബിനീഷിനായിരുന്നു. ഇത്തവണ കേസ് മയക്കുമരുന്നായതിനാലും അന്വേഷണം നടത്തുന്നത് എൻഫോഴ്‌സ്‌മെന്റ് ആണെന്നതും കോടയേരിയുടെ കസേരയെ ആട്ടിയുലയ്ക്കുകയും ചെയ്തു. കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബനോയിയുടെ വീട്ടലേക്ക് ഇ.ഡിയും ആദായനികുതിയുമടക്കം പരിശോധന നടത്തുകയും ചെയ്തു.

സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വർണ കടത്ത് കേസിലെ പ്രതിയുടെ കാറിൽ കോടയേരി ബാലകൃഷ്ണൻ സഞ്ചരിച്ചതും വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാർട്ടി വിമർശനത്തെ പ്രതിരോധിച്ചത്.