മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണൻമാരുണ്ടെന്നും സംവരണം കൊടുക്കാൻ ബിജെപി തയ്യാറാണോയെന്നുമുള്ള കോടിയേരിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളി സംഘപരിവാർ

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണൻമാരുണ്ടെന്നും സംവരണം കൊടുക്കാൻ ബിജെപി തയ്യാറാണോയെന്നുമുള്ള കോടിയേരിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളി സംഘപരിവാർ. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയ വഴി ട്രോളുന്നത്. 207 നവംബറിൽ കോടിയേരി ബാലകൃഷ്ണൻ പോസ്റ്റ് ചെയ്ത ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത് . 2017 ൽ ചേർത്ത പോസ്റ്റിന് താഴെ കമന്റുകൾ വന്നു നിറയുകയാണ് .മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകി സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം.

ബി ജെ പി ഇതിന് തയ്യാറുണ്ടോ എന്ന ചോദ്യമായാണ് കോടിയേരി അന്ന് രംഗത്തെത്തിയത്. മുന്നോക്ക സമുദായത്തിലും വളരെ പാവപ്പെട്ടവരുണ്ട്, ദരിദ്രനാരായണൻമാരുണ്ട്. അങ്ങനെയുള്ളവരെ, ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകളെ സംവരണത്തിൽ പരിഗണിച്ചുകൊണ്ട് സാമൂഹ്യനീതി നടപ്പാക്കണം. അതിനാലാണ് നേരത്തെ തന്നെ മുന്നോക്ക സമുദായത്തിൽ ഏറ്റവും പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം കൊടുക്കുക എന്ന സമീപനം ഇടതുപക്ഷം എടുത്തിട്ടുള്ളതെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ സർവ്വീസിൽ ഇത് നടപ്പാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാൻ ബിജെപി സർക്കാർ തയ്യാറുണ്ടോ? ബിജെപി സർക്കാരിനുമുന്നിൽ അക്കാര്യം അവതരിപ്പിക്കണമെന്നാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. അപ്പോൾ അവരുടെ തനിനിറം തിരിച്ചറിയാനാവും. എന്ന് ബാലകൃഷ്ണൻ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ തനിനിറം തിരിച്ചറിഞ്ഞോ എന്ന ചോദ്യവുമായാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങുന്നത്. കോടിയേരി പറഞ്ഞാൽ മോദിക്ക് അനുസരിക്കാതിരിക്കാനാകുമോ എന്ന പരിഹാസത്തോടെയുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.