
സ്വന്തം ലേഖിക
പയ്യാമ്പലം: സിപിഐ എം പൊളിറ്റി ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് സ്‌മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും പയ്യാമ്ബലത്തിയത്.
പാര്‍ട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങള്‍ നടക്കുമ്ബോള്‍ അതിനെയെല്ലാം അഭിമുഖീകരിക്കാൻ കോടിയേരിയില്ലല്ലോയെന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ട്ടി അഭിമുഖീകരിക്കുന്നതെന്ന് സി പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തുസംസാരിക്കുന്നതിനിടെ പറഞ്ഞു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷമായി കോടിയേരി ഇല്ലാത്ത കേരളം കടന്നുപോകുകയാണ്. അദ്ദേഹം കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പൊളിറ്റ് ബ്യൂറോ അംഗമായി സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സ്‌നേഹവായ്‌പ് പിടിച്ചുവാങ്ങിയ, സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്‌ടിച്ച കമ്യൂണിസ്‌റ്റ് വിപ്ലവകാരിയാണ്.താരതമ്യം ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള വ്യക്തിബന്ധം എല്ലാവരുമായും പുലര്‍ത്തി. ആ വ്യക്തിബന്ധം നിലനിര്‍ത്താൻ എല്ലാ സാഹചര്യങ്ങളിലും ശ്രമിച്ചിരുന്നു- എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, വി ശിവദാസൻ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് തലശേരിയിലും തളിപ്പറമ്ബിലും അനുസ്‌മരണ സമ്മേളനം ചേരും. തലശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയില്‍ എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.