video
play-sharp-fill

അടിയന്തരാവസ്ഥ ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; കോടിയേരിത്വം അവസാനിച്ചിട്ട് ഒരാണ്ട് ; ആ അസാന്നിധ്യം സിപിഎമ്മും എൽഡിഎഫും അനുഭവിച്ചറിഞ്ഞ നാളുകൾ

അടിയന്തരാവസ്ഥ ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; കോടിയേരിത്വം അവസാനിച്ചിട്ട് ഒരാണ്ട് ; ആ അസാന്നിധ്യം സിപിഎമ്മും എൽഡിഎഫും അനുഭവിച്ചറിഞ്ഞ നാളുകൾ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇടതു മുന്നണിയുടെ മുഖപ്രസാദം മാഞ്ഞിട്ട് ഒരാണ്ട്. സിപിഎമ്മും എൽഡിഎഫും കോടിയേരി ബാലകൃഷ്ണന്റെ വിയോഗവും അസാന്നിദ്യം അനുഭവിച്ചറിഞ്ഞ നാകുകളാണ് കടന്നുപോയത്.

സിപിഎം നേതാക്കാന്മാരെയും അണികളെയും കുറിച്ചൊക്കെ പറയുമ്ബോള്‍ പൊതുവേ കേള്‍ക്കുന്ന ഏറ്റവും വലിയ പരാതിയാണ് ചിരിക്കാത്ത ഗൗരവമുള്ള മുഖഭാവവും പ്രകൃതവും.
എന്നാല്‍ ആ വിമര്‍ശനത്തിന് ഒരു അപവാദമായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നും ഏത് പ്രതിസന്ധിഘട്ടത്തിലും ചിരിക്കുന്ന മുഖത്തോടെ പ്രശ്നത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതായിരുന്നു കോടിയേരിയുടെ രീതി. അതിനാല്‍ തന്നെയാവണം വി എസ് ഒക്കെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മറ്റ് പാര്‍ട്ടിക്കാര്‍ വരെ അംഗീകരിക്കുന്ന മുഖമായി കോടിയേരി മാറിയതും.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നീ ഇരട്ട എഞ്ചിനുകളിൽ ആയിരുന്നു സിപിഎമ്മും സർക്കാരും നീങ്ങിയത്. ഏത് പ്രതിസന്ധിക്കും പരിഹാര നിർദേശം കോടിയേരിക്കുണ്ടായിരുന്നു. എതിർക്കുന്നവരെ കൗശലത്തോടെയും നയതന്ത്രത്തിലൂടെയും സിപിഎം നിലപാടിലേക്ക് എത്തിക്കാനുള്ള വൈഭവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വി.എസ് പക്ഷത്തെ തകർത്ത പടയോട്ടം പിണറായിക്കൊപ്പം തോളോട് തോൾ ചേർന്ന് നയിച്ച കോടിയേരി പിന്നീട് സിപിഎമ്മിൽ ഐക്യത്തിന്റെ സന്ദേശ വാഹകനായി.

വിഎസ് സർക്കാരിന്റെ കാലത്ത് പോലീസിന് ജനകീയ മുഖം നൽകിയ ആഭ്യന്തര മന്ത്രിയായി അദ്ദേഹം പേരെടുത്തു. പ്രതിപക്ഷ ഉപനേതാവായും, മന്ത്രിയായിരുന്ന കാലത്തെ നിയമസഭ പ്രകടനങ്ങളിലൂടെ പാർലമെന്റേറിയൻമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. സമ്മേളനങ്ങളെ ഇത്രയും നായ തന്ത്രത്തോടെ കൈകാര്യം ചെയ്ത രാഷ്ട്രീയ നേതാക്കൾ വിരളമാണ്.

കത്തിയാളുന്ന വിവാദങ്ങളെ നിർവീര്യമാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്തതും കോടിയേരിയെ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് പാർട്ടിയുടെ അമരത്തു നിന്നും അദ്ദേഹം വിട്ടുനിന്നത്.