സ്വന്തം ലേഖകൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ദുബായിലെ ബാർ ഡാൻസർ പരാതി നൽകിയിരുന്നു. ബിനോയ് ബാലകൃഷ്ണനുമായുള്ള ബന്ധത്തിൽ തനിക്ക് എട്ടുവയസുള്ള മകനുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിൽ ട്രോളുകളുടെ പൂരമാണ്. അപ്പൂപ്പനായതിൽ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ട്രോളിക്കൊണ്ടുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ‘ചുളുവിൽ ഒരു അച്ചാച്ചൻ ആയില്ലേ ചെലവ് ചെയ്യണം’, ‘വീണ്ടും അപ്പൂപ്പൻ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ’, ‘ഹിന്ദി പഠിക്കൂ സഖാവേ. കൊച്ചുമോനെ കാണേണ്ടേ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group