കോട്ടയം മണിപ്പുഴയിലെ നാലുവരിപ്പാത കൈയ്യേറി, കൈയ്യേറി രണ്ട് വരിപ്പാതയായി മാറി ; പെട്ടിക്കടക്കാർ മുതൽ കാർ ഷോറൂമുകാർ വരെ റോഡ് കൈയ്യേറി; വൻകിട കൈയ്യേറ്റക്കാർ പാവപ്പെട്ട ഫുട്പാത്ത് കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്നു

Spread the love

കോട്ടയം: കോടിമത നാലുവരി പാതയിൽ വ്യാപക റോഡ് കൈയേറ്റം. എം സി റോഡിൻ്റെ ഇരുവശത്തുമായാണ് റോഡ് പുറമ്പോക്ക് വ്യാപകമായി കൈയ്യേറിയിരിക്കുന്നത്.

video
play-sharp-fill

പെട്ടിക്കടക്കാർ മുതൽ കാർ ഷോറൂം നടത്തുന്നവർ വരെയാണ് റോഡ് കൈയ്യേറിയത്. മണിപ്പുഴയിൽ റോഡ് പുറമ്പോക്ക് കൈയ്യേറി കാർ ഷോറൂം തുടങ്ങിയിരിക്കുകയാണ് മഹീന്ദ്ര കാർ ഡീലർ . റോഡിലേക്ക് ടെൻ്റ് ഇറക്കി വെച്ചാണ് കാർ കച്ചവടം നടത്തുന്നത്. ഇവിടെ റോഡിന് പൊതുവെ വീതി കുറവാണ്. അപ്പോഴാണ് റോഡ് പുറമ്പോക്ക് കൂടി കെട്ടിയടച്ച് കൈവശപ്പെടുത്തിയത്.

കോടിമത നാലുവരി പാത തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഭാവനം ചെയ്ത പദ്ധതിയാണ്. കോടിമതപാലം മുതൽ മണിപ്പുഴ വരെയാണ് നാലുവരി പാത യാഥാർത്ഥ്യമാക്കിയത്. കോട്ടയത്തിന്റെ ഒരു സ്വപ്ന പദ്ധതിയായിരുന്നു ഇത്.
എന്നാൽ ഇതിപ്പോൾ കൈയ്യേറി, കൈയ്യേറി രണ്ട് വരിപ്പാതയായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലേക്ക് ഇറക്കി വച്ചുള്ള കച്ചവടവും റോഡ്‌ കൈയേറിയുള്ള നിർമാണവുമൊക്കെ നടപടിയെടുക്കേണ്ടത് നഗരസഭയാണ്. ഇതൊക്കെ നിർമാണ ഘട്ടത്തിൽ തന്നെ പൊളിച്ചു നീക്കേണ്ടതായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വിഴ്ചയാണ് നടപടി വൈകുന്നത്. നല്ല തിരക്കുള്ള റോഡിന്റെ പുറമ്പോക്ക് കൈവശപ്പെടുത്തുക എന്നത് നിയമ വിരുദ്ധമാണ്. മാത്രമല്ല അപകടത്തിനും കാരണമാകും.

കാർ ഡീലർമാരേ പോലെയുള്ള വൻകിട കൈയ്യേറ്റക്കാർ നാരങ്ങാ വെള്ളവും ഫ്രൂട്സും ഒക്കെ വിറ്റ് അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്നവരുടെ കഞ്ഞികുടിയാണ് മുട്ടിക്കുന്നത്.