video
play-sharp-fill

കോട്ടയം ടു ആലപ്പുഴ… കായൽ യാത്ര കിടുവാണ്..! കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു; നിരക്കും സമയവും അറിയാം

കോട്ടയം ടു ആലപ്പുഴ… കായൽ യാത്ര കിടുവാണ്..! കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു; നിരക്കും സമയവും അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വെറും 29 രൂപക്ക് വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകര്‍ന്ന് വിനോദ യാത്ര നടത്താമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയിൽ കായൽ കാഴ്ചകളും പുഞ്ചപ്പാടങ്ങളുമാണ് പ്രധാന ആകർഷണം. ഉൾനാടൻ ജനജീവിതവും യാത്രയിൽ അടുത്തറിയാം.എസി റോഡ്, കുമരകം പാലം തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും യാത്രക്കാര്‍ വര്‍ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ ആശ്രയിച്ച്‌ നിലനിന്നിരുന്ന സർവീസ് ഇപ്പോള്‍ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ ലാഭത്തിലാണ്. മുന്‍പ് ഒന്നര ലക്ഷം ആയിരുന്നു വരുമാനം ഇപ്പോള്‍ പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ വരുമാനം മേഖലയിലുണ്ട്.

ജലഗതാഗത വകുപ്പിന്‍റെ മൂന്ന് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. 29 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. കോട്ടയത്ത് നിന്ന് രാവിലെ 6.45, 11.30, ഉച്ചയ്ക്ക് 1, വൈകിട്ട് 3.30, 5.15 എന്നിങ്ങനെയും ആലപ്പുഴയില്‍ നിന്ന് രാവിലെ 7.15, 9.30, 11.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 5.15 എന്നിങ്ങനെയാണ് സമയക്രമീകരണം.