video
play-sharp-fill

ഇന്നലെ ഗേറ്റ് വച്ച് പൊതുവഴി അടച്ചു; ഇന്ന് കണ്ടെയ്നർ ലോറി കൊണ്ട് എം ജി റോഡും അടച്ചു;  വഴിയടച്ച് കോടിമത എം.ജി റോഡിൽ കണ്ടെയ്‌നർ ലോറികളുടെ പാർക്കിംങ്: ലോറിത്തെരുവായി മാറി എം.ജി റോഡ്; അപകടകരമായി ഒരു കിലോമീറ്റർ ദൂരത്തിൽ ലോറികൾ പാർക്ക് ചെയ്തിട്ടും അനങ്ങാതെ നഗരസഭയും,പൊലീസും

ഇന്നലെ ഗേറ്റ് വച്ച് പൊതുവഴി അടച്ചു; ഇന്ന് കണ്ടെയ്നർ ലോറി കൊണ്ട് എം ജി റോഡും അടച്ചു; വഴിയടച്ച് കോടിമത എം.ജി റോഡിൽ കണ്ടെയ്‌നർ ലോറികളുടെ പാർക്കിംങ്: ലോറിത്തെരുവായി മാറി എം.ജി റോഡ്; അപകടകരമായി ഒരു കിലോമീറ്റർ ദൂരത്തിൽ ലോറികൾ പാർക്ക് ചെയ്തിട്ടും അനങ്ങാതെ നഗരസഭയും,പൊലീസും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമത എം.ജി റോഡിൽ വഴിയടച്ച് കണ്ടെയ്നർ ലോറികളുടെ പാർക്കിംങ്. റോഡിന്റെ ഇരുവശത്തും അപകടകരമായാണ് കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത്. റോഡിന്റെ വീതി പരമാവധി ഉപയോഗിച്ച് മധ്യവര വരെ എത്തുന്ന രീതിയിലാണ് പടുകൂറ്റൻ കണ്ടെയ്‌നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത്.

നഗരത്തിലെ വിവിധ കാർ ഷോറൂമുകളിലേയ്ക്കു വാഹനങ്ങളുമായി എത്തുന്ന പടുകൂറ്റൻ കണ്ടെയ്‌നർ ലോറികളാണ് ഇത്തരത്തിൽ റോഡിലെ വീതി പൂർണമായും ഉപയോഗിച്ച് ഇരുവശത്തും പാർക്ക് ചെയ്യുന്നത്. റോഡിന്റെ വീതി പൂർണമായും ഉപയോഗിക്കുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് ഈ റോഡിലൂടെ കടന്നു പോകുന്നത് ഏറെ അപകടകരമാണ്. വളവുകളിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് കണ്ടെയ്‌നർ ലോറികൾ ഇവിടെ പാർക്ക് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തന്നെ നിരവധി ലോറികളാണ് എം.ജി റോഡിന്റെ അരികിൽ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ പാർക്ക് ചെയ്യുന്നത്. ഇത് കൂടാതെയാണ് ഇപ്പോൾ കണ്ടെയ്‌നർ ടോറസ് ലോറികൾ കൂടി എത്തിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ ലോറികൾ പാർക്ക് ചെയ്യുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കാണ് അപകട ഭീതി വർദ്ധിപ്പിക്കുന്നത്.

ഈ കണ്ടെയ്‌നർ ലോറികൾക്കടയിൽ തെരുവുനായ്ക്കൾ കിടക്കുന്നത് പതിവാണ്. ഇത്തരത്തിൽ കിടക്കുന്ന തെരുവുനായ്ക്കൽ റോഡിലേയ്ക്ക് ഇറങ്ങിയോടുമ്പോൾ ഇരുചക്ര വാഹനങ്ങൾക്കടയിൽ കയറാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ നിരവധി ബൈക്ക് യാത്രക്കാരാണ് എം.ജി റോഡിൽ മാത്രം അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റോഡിലെ അനധികൃത പാർക്കിംങ് തടയണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നത്.