‘മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു, മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കില്‍; പാര്‍ട്ടിയില്‍ എത്രയോ പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ട്’; മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യമന്ത്രി നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.
ശബരിമലക്ക് ശേഷം മുഖ്യമന്ത്രി വലിയ നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ എത്രയോ പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ട്..? പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റേത്. പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.