play-sharp-fill
കോടികൾ കൈക്കൂലി വാങ്ങിയ അബ്ദുള്ള ഇനി സബ് ജയിലിന്റെ സിമന്റ് തറയിൽ കിടക്കും: ഡോ.അബ്ദുള്ളയ്ക്ക് സസ്‌പെൻഷൻ: കൈക്കൂലിക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു: അബ്ദുള്ളയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലാബിൽ നിന്നും നൽകിയ കമ്മിഷൻ

കോടികൾ കൈക്കൂലി വാങ്ങിയ അബ്ദുള്ള ഇനി സബ് ജയിലിന്റെ സിമന്റ് തറയിൽ കിടക്കും: ഡോ.അബ്ദുള്ളയ്ക്ക് സസ്‌പെൻഷൻ: കൈക്കൂലിക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു: അബ്ദുള്ളയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലാബിൽ നിന്നും നൽകിയ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്ടർ അബ്ദുള്ളയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അബ്ദുള്ളയെ റിമാൻഡ് ചെയ്തു. കൈക്കൂലി വാങ്ങിക്കൂട്ടി ഇന്നലെ വരെ പട്ടുമെത്തയിൽ കിടന്നിരുന്ന അബ്ദുള്ള റിമാൻഡിലായതോടെ സബ് ജയിലിലെ സിമന്റ് തറയിൽ കിടക്കും. ഇതിനിടെ അബ്ദുള്ളയുടെ മുറിയിൽ നിന്നും ലഭിച്ച 28,000 രൂപ ലാബുകളിൽ നിന്നും കമ്മിഷനായി ലഭിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.വയസ്‌ക്കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പിടികൂടിയ മർമ്മ സ്‌പെഷഷ്യലിസ്റ്റ് ഡോക്ടർ അബ്ദുള്ളയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് ജില്ലാ മെഡിക്കൽ ഓഫിസറാണ് ഉത്തരവിറക്കിയത്. കൈക്കൂലി വാങ്ങിയതായുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അബ്ദുള്ളയെ റിമാൻഡ് ചെയ്തത്. അബ്ദുള്ളയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാതിരുന്ന കോടതി പ്രതിയെ റിമാൻഡ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഇതിനിടെ ഡോക്ടർ അബ്ദുള്ളയുടെ മുറിയിൽ നിന്നും കണ്ടെത്തിയ 28,000 രൂപ സ്വകാര്യ ലാബ് നൽകിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കവറിന് പുറത്ത് രോഗിയുടെ പേരെഴുതിയ ശേഷമാണ് പണം നൽകിയിരുന്നത്. ലാബിന്റെ വിശദാംശങ്ങൾ അടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.