
കോട്ടയത്ത് 16 പേർക്കു കൊവിഡ്: ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം; പാത്താമുട്ടത്തെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിയ്ക്കും രോഗം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 16 പേർകൂടി കൊറോണ വൈറസ് ബാധിതരായി. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.
ആറു പേർ രോഗമുക്തരായി. കോട്ടയം ജില്ലയിൽനിന്നുള്ള 228 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 455 പേർക്ക് രോഗം ബാധിച്ചു. 227 പേർ രോഗമുക്തരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടമ്പലം ഗവൺമെൻറ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറൽ ആശുപത്രി-53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-42, കോട്ടയം ജനറൽ ആശുപത്രി-38, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -31, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കൽ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
*രോഗം സ്ഥിരീകരിച്ചവർ*
??ആരോഗ്യ പ്രവർത്തകർ
1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റൻറായ കടുത്തുരുത്തി സ്വദേശിനി(51). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
2. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റായ വൈക്കം സ്വദേശിനി(41). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. കോതനല്ലൂരിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
??സമ്പർക്കം മുഖേന ബാധിച്ചയാൾ
3. ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി(46). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
??വിദേശത്തുനിന്ന് വന്നവർ
4. ദുബായിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കൂത്രപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
5. സൗദി അറേബ്യയിൽനിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(43). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
6. മസ്‌കറ്റിൽനിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന അമര സ്വദേശി(45). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
7. മസ്‌ക്കറ്റിൽനിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശി(47). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
8. സൗദി അറേബ്യയിൽനിന്ന് ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചാന്നാനിക്കാട് സ്വദേശി(62). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
9. സൗദി അറേബ്യയിൽനിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന പായിപ്പാട് നാലു കോടി സ്വദേശി(57). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
??മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ
10. മുംബൈയിൽനിന്നും ജൂൺ 29ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(33). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
11. ബാംഗ്ലൂരിൽനിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന തോട്ടയ്ക്കാട് സ്വദേശിനി(20). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
12. ഡൽഹിയിൽനിന്നും ജൂലൈ ഏഴിന് എത്തി തെങ്ങണയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊങ്ങന്താനം സ്വദേശി(33). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
13. ഹൈദരാബാദിൽനിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(23). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
14. മാർത്താണ്ഡത്തുനിന്ന് ജൂലൈ അഞ്ചിന് എത്തി കറുകച്ചാലിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി പറാൽ സ്വദേശിനി(20). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
15. ബാംഗ്ലൂരിൽ നിന്നും ജൂലൈ 13ന് എത്തി പാത്താമുട്ടത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിനി(24). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
16. ബാംഗ്ലൂരിൽനിന്നും ജൂലൈ മൂന്നിന് എത്തി തലയോലപ്പറമ്പിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(23). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
*രോഗമുക്തരായവർ*
1. ദുബായിൽനിന്നെത്തി ജൂൺ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി(47)
2. ജൂൺ 28ന് സമ്പർക്കം മുഖേനയുള്ള രോഗബാധ സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനി(67)
3. പൂനെയിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച അയർകുന്നം സ്വദേശി(31)
4. തമിഴ്‌നാട്ടിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മരങ്ങാട്ടുപിള്ളി സ്വദേശി(26)
5. സൗദി അറേബ്യയിൽനിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തലയോലപ്പറമ്പ്
സ്വദേശി(51)
6. ചെന്നൈയിൽനിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനി(23)