സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചു; ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തു

Spread the love

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തു.

മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂർ സെൻട്രല്‍ ജയിലില്‍ എത്തിച്ചു.

അതിനിടെ, കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെൻഷൻഡ് ചെയ്തു. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനല്‍കിയെന്നാണ് പരാതി. കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group