ജഡ്ജിക്കെതിരെ കോടതിയലഷ്യ നടപടികളുമായി അഭിഭാഷക: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി.

Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി.

video
play-sharp-fill

ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന് ടി.ബി.മിനി അപേക്ഷ നൽകി. കേസിൻ്റെ വിധി വന്നതിന് ശേഷം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിൽ ജഡ്‌ജി ഹണി എം. വർഗീസ് നടത്തിയ ചില വിവാദ പരാമർശങ്ങളാണ് നീക്കത്തിനു പിന്നിൽ.

നടി ആക്രമിക്കപ്പെട്ട കേസിൽ വാദം നടക്കുമ്പോൾ അഡ്വ. ടി.ബി. മിനി പലപ്പോഴും കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു എന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായത് എന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നും ആരോപണങ്ങൾ ജഡ്‌ജി ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ടി.ബി. മിനി പറഞ്ഞു.