കോടാലി സ്കൂളിൽ റൂഫ് വീണ സംഭവം; കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി തദ്ദേശ സ്വയംഭരണവകുപ്പ്; അന്വേഷണത്തിന് വിദ​ഗ്ധ സമിതി

Spread the love

തൃശ്ശൂർ: കോടാലി സ്കൂളിൽ റൂഫ് വീണ സംഭവത്തിൽ കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്. സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും അറിയിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയ്ക്ക് കോസ്റ്റ്ഫോർഡ് ആണ് ബിൽഡിംഗ് നിർമിച്ചത്. നിർമ്മാണത്തിലെ അപാകത ഉണ്ടായോ എന്നറിയാൻ രണ്ടു വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയോഗിച്ചു.

സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയറും ആർക്കിടെക്ടും ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച റിപ്പോർട്ട് തയ്യാറാക്കുക. തകർന്നുവീണ റൂഫ് നിർമ്മിച്ചത് കോസ്റ്റ്ഫോർഡ് നേരിട്ടല്ല. കോടാലിയിലുള്ള പ്രാദേശിക പണിക്കാരന് സബ് കോൺട്രാക്ട് നൽകുകയായിരുന്നു. കോടാലി സ്വദേശിക്ക് നൽകിയത് ലേബർ കോൺട്രാക്ടാണ്. ജിപ്സം ബോർഡ് കോസ്റ്റ്ഫോർഡ് വാങ്ങി നൽകുകയാണ് ചെയ്തത്.