video
play-sharp-fill

കൊടകര കുഴല്‍പ്പണ കേസ് ; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് ; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു ; കേസില്‍ 23 പ്രതികൾ

കൊടകര കുഴല്‍പ്പണ കേസ് ; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് ; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു ; കേസില്‍ 23 പ്രതികൾ

Spread the love

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ കുറ്റപത്രം. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

പൊലീസിന്റെ കണ്ടെത്തില്‍ തള്ളി കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം ഹൈവേയില്‍ വച്ച് കൊളളയടിച്ചുവെന്നായിരുന്നു ആരോപണം. കള്ളപ്പണം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group