കൊടകര കുഴൽപ്പണക്കേസ്; വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ; കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചന : കെ സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയെ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ആർക്കും ആരെ വേണമെങ്കിലും വിലക്കെടുക്കാം. ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെണ്. തിരൂർ സതീശന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോളത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും വന്നതാണ്. പൊലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരൂർ സതീശന്റെ ആരോപണത്തിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റും രംഗത്തെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്. അതിന്റെ വൈരാഗ്യത്തിലാണ് ആരോപണവുമായി രംഗത്തെത്തിയത്. കൂടാതെ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ വേണ്ടി സിപിഎം നേതൃത്വമാണ് അദ്ദേഹത്തെ വിലയ്‌ക്കെടുത്ത് ഇങ്ങനെ പറയിപ്പിച്ചത്. പണം കിട്ടിക്കഴിഞ്ഞാല്‍ സതീശന്‍ എന്തും പറയും. അത് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു.