കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ അടുപ്പക്കാരന് ധര്മ്മരാജന് ഹവാല ഏജന്റ്; കേസിൽ തുടരന്വേഷണം ആവശ്യം; കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം; തിരൂർ സതീഷിൻ്റെ വീടിന് പോലീസ് സുരക്ഷ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്റെ അടുപ്പക്കാരന് ധര്മ്മരാജന് ഹവാല ഏജന്റാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പോലീസ് പറയുന്നു.
പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീഷിനെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സതീഷിൻ്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പോലീസാണ് സുരക്ഷ ഒരുക്കുന്നത്.
അതേസമയം, കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീഷിന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.