video
play-sharp-fill

രാജ്യത്തെ ആ 533 ജില്ലകളിൽ കോട്ടയവും..! ലോക്ക് ഡൗണും നിയന്ത്രണങ്ങളും ജില്ലയിൽ ജൂലായ് വരെ നീണ്ടേയ്ക്കും: ജനം സഹകരിച്ചില്ലെങ്കിൽ കൊവിഡിനെ തുടരത്താൻ ലോക്ക് ഡൗൺ മാത്രം പോംവഴി

രാജ്യത്തെ ആ 533 ജില്ലകളിൽ കോട്ടയവും..! ലോക്ക് ഡൗണും നിയന്ത്രണങ്ങളും ജില്ലയിൽ ജൂലായ് വരെ നീണ്ടേയ്ക്കും: ജനം സഹകരിച്ചില്ലെങ്കിൽ കൊവിഡിനെ തുടരത്താൻ ലോക്ക് ഡൗൺ മാത്രം പോംവഴി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പോസിറ്റിവിറ്റ് നിരക്ക് പത്തു ശതമാനത്തിൽ ഉയർന്നു നിൽക്കുന്ന രാജ്യത്തെ 533 ജില്ലകളുടെ പട്ടികയിൽ കോട്ടയവും. ഈ സാഹചര്യത്തിൽ ജൂലായ് 15 വരെയെങ്കിലും കോട്ടയം അടക്കമുള്ള ഈ 533 ജില്ലകൾ ജൂലായ് 15 വരെയെങ്കിലും അടച്ചിടേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച 29.18 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കോട്ടയം സ്വാഭാവികമായും ഈ പട്ടികയിൽ വരികയും ചെയ്യും.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് 16 വരെയാണ് സംസ്ഥാനത്ത് ഉള്ളത്. ഈ ലോക്ക് ഡൗൺ മേയ് 30 വരെയെങ്കിലും നീട്ടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ മേയ് 30 നുള്ളിലും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തിയില്ലെങ്കിലാണ് കടുത്ത നടപടികൾ വേണ്ടി വരുന്നതെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ രണ്ടു മാസം വരെയെങ്കിലും തുടരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയുള്ള ജില്ലകളിൽ 6-8 ആഴ്ച കൂടി ലോക്ഡൗൺ തുടരേണ്ടി വരും. രാജ്യത്ത് ഇത്തരത്തിൽ 533 ജില്ലകളുണ്ട്. ഇത് 5 ശതമാനത്തിനു താഴെയായാൽ മാത്രമേ നിയന്ത്രണങ്ങൾ ഒഴിവാക്കാവൂ എന്നുംഅദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കൊവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിനരോഗികളിൽ 50 ശതമാനം പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.