play-sharp-fill
ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: കെ.സി.സി

ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: കെ.സി.സി

സ്വന്തം ലേഖകൻ 

കോട്ടയം : അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധയോഗം നടത്തി.കെ.സി.സി. ഉപാദ്ധ്യക്ഷൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു.

ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നത് ഭാരതത്തിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് മാർ യൗസേബിയോസ് പറഞ്ഞു.ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നീതിയുടെ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.സി.സി. സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.സി. കമ്മ്യൂണിക്കേഷൻ കമ്മീഷൻ സംസ്ഥാന ചെയർമാൻ വർഗീസ് പോത്തൻ, ഓർത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, കെ.സി.സി.മേഖല സെക്രട്ടറി ബിനു തങ്കച്ചൻ, വനിതാ കമ്മീഷൻ മേഖലാ ചെയർപേഴ്സൺ ജൂലി കെ.ജോൺ, യൂത്ത് കമ്മീഷൻ മേഖലാ കൺവീനർ നിഖിത് സഖറിയ, പാസ്റ്ററൽ കമ്മീഷൻ മേഖലാ കൺവീനർ ഫാ.സന്തോഷ് വി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

കേന്ദ്ര അധികൃതർക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും കെ.സി.സി.നിവേദനം നൽകി.