“ഒറ്റയ്ക്കല്ല, കൂടെയുണ്ട്”! നിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന് വീട് നിർമ്മിച്ചു നൽകി സിപിഐഎം

Spread the love

തൃശൂർ : നിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച  കൊച്ചുവേലായുധനെ ചേർത്ത് പിടിച്ച് സിപിഐഎം.

video
play-sharp-fill

ദ്രവിച്ചു തുടങ്ങിയ ഒറ്റ മുറി വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് ഇന്ന് താമസം മാറിയിരിക്കുകയാണ് ഈ വായോധികൻ, ഇതോടെ പാർട്ടി നൽകിയ വാക്കും യാഥാർത്ഥ്യമായിരിക്കുകയാണ്.

സുരേഷ് ഗോപി തഴഞ്ഞ കൊച്ചു വേലായുധനെ വീട് നിർമ്മിച്ചു നൽകി ചേർത്തു പിടിക്കുകയായിരുന്നു  സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കണ്ണീരിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അപമാനിതനായി മടങ്ങിയ കൊച്ചു വേലായുധനെ തേടി അന്ന് രാത്രി തന്നെ സിപിഐഎം പ്രവർത്തകർ എത്തി. “ഒറ്റയ്ക്കല്ല, കൂടെയുണ്ട്” എന്ന ഉറപ്പ് നൽകി. ഇന്നേക്ക് കൃത്യം 75 ദിവസങ്ങൾ. വെറും രണ്ട് മാസവും 15 ദിവസവും കൊണ്ട് ചേർപ്പ് പുള്ളിൽ കൊച്ചു വേലായുധന് തലചായ്ക്കാൻ മനോഹരമായ ഒരു വീട് ഉയർന്നു കഴിഞ്ഞു.

നിർമ്മാണം പൂർത്തിയായി, ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രം. വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നവരല്ല, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ. മനുഷ്യപ്പറ്റുള്ള ഈ കരുതലാണ് ഇടതുപക്ഷം. കൊച്ചു വേലായുധന്റെ മുഖത്തെ ചിരിയാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.