
കൊച്ചി:പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ.
പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 26ന് വൈകിട്ടായിരുന്നു സംഭവം. ഭയം കാരണം കുട്ടി ആദ്യഘട്ടത്തിൽ വിവരങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കടയിലെത്തിയ സമയത്ത് അമ്മയെയും തുടർന്ന് ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടീച്ചർ അറിയിച്ചതിനെ തുടർന്നെത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വിവരം പൊലീസിന് കൈമാറുകയായിരുന്നു.