
തിരുമല : പ്രിയ നടൻ കൊച്ചുപ്രേമൻ വിടപറഞ്ഞിട്ട് ഒരു സംവത്സരം ആവുകയാണ്. നാട്ടിലെ ഏവരുടെയും ഹൃദയമിടുപ്പുമായിരുന്ന അദ്ദേഹം. 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ സൗഹൃദങ്ങൾ ഒത്തുചേർന്ന്സ്മരിക്കുക്കയും ചെയ്തു.
തിരു ബാലകൃഷ്ണ കല്യാണമണ്ഡപത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സർവ്വശ്രീ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., പുത്തൻകട വിജയൻ (ചെയർമാൻ, സർക്കിൾ സഹകരണ യൂണിയൻ), രാജസേനൻ (ചലച്ചിത്ര സംവിധായകൻ) രഞ്ജിത്, ചിപ്പി രഞ്ജിത് (നടി)മധുപാൽ (നടൻ, എഴുത്തുകാരൻ)എ.എസ്.ജോബി, പി.എസ്.ദേവിമ, ബി .എസ്.രാജേന്ദ്രൻ, പി.രാജേഷ്, ജി.രാമചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയും ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു. സുഹൃത്തുക്കളോടൊപ്പം ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു .


