
കൊച്ചിയിൽ പൂച്ചയിറച്ചി “വിൽപ്പന”യ്ക്ക് : 2 എണ്ണം 500 രൂപ: പുഴുങ്ങിയതിന് 600: മീൻ തിന്നുന്നവർ പൂച്ചയെ തിന്നുമോ?
കോട്ടയം: കൊച്ചിയിൽ പൂച്ചയിറച്ചി വിൽപ്പനയ്ക്ക് എന്ന ബോർഡ് കണ്ടവർ ഞെട്ടി. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത്.
രാജ്യാന്തര പൂച്ച ദിനത്തിൽ മൃഗ സ്നേഹികളുടെ പ്രതീകാത്മക പ്രചരണം ആയിരുന്നു അത്. . മൃഗങ്ങളെ കൊല്ലുന്നതിനെതിരേയായിരുന്നു പ്രചാരണം.
മീനുകൾക്കും വേദനയുണ്ട്. നിങ്ങൾ പൂച്ചയെ തിന്നുമോ? ഇല്ലെങ്കിൽ എന്തിനു മത്സ്യം കഴിക്കണം?. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽപ്പാല ത്തിൽ ‘പൂച്ച ഇറച്ചി’ വിൽക്കാനിരിക്കുന്ന കട ക്കാരന്റെ ചോദ്യമാണ്. ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ; പുഴുങ്ങിയതിന് 600 രൂപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്‌ഭുതത്തോടെ നോക്കുന്ന വർക്കു നേരെ കടക്കാരൻ ഒരു പ്ലക്കാർഡ് ഉയർത്തി കാണിക്കുന്നു. പൂച്ചയെ തിന്നാനാവില്ലെങ്കിൽ മീൻ എന്തിന്?
മൃഗസ്നേഹികളുടെ സംഘട നയായ ‘പെറ്റ’യാണു മീനിനെ യും മൃഗങ്ങളെയും കൊന്നു തി ന്നുന്നതിനെതിരെ പ്രതീകാത്മ കമായി പൂച്ചപ്പാവ വച്ചു പ്രചാരണം നടത്തുന്നത്. രാജ്യാന്തര പൂച്ച ദിനത്തോട്
അനുബന്ധിച്ചായിരുന്നു പെറ്റയുടെ പ്രചാരണം. ഇന്നാണു രാജ്യാന്തര പൂച്ച ദിനം