video
play-sharp-fill

കൊച്ചിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ലഹരി മരുന്നുമായി പിടിയിൽ

കൊച്ചിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ലഹരി മരുന്നുമായി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി ഇടപ്പള്ളി സൗത്ത് വെണ്ണല സ്വദേശി ഗോഗുല്‍ രാജ് ആണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ചെറിയ 8 സ്വീപ് ലോക്ക് കവറുകളിലായി 6.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പരിചയത്തിലുള്ള ഐടി പ്രൊഫെഷണലുകളുടെ സഹായത്തോടെ ഇയാള്‍ ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ട് വരുകയും ഇത് സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് ഇയാളെ നിരീക്ഷിച്ച്‌ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെണ്ണല – ജനത റോഡില്‍ അര്‍ദ്ധരാത്രിയോടെ മയക്കുമരുന്ന് കൈമാറുവാന്‍ നില്‍ക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് പാക്കറ്റുകള്‍ അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയാന്‍ പ്രതി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ ജയലാല്‍, സുനില്‍ കെ ആര്‍, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എന്‍ ഡി ടോമി, ടൗണ്‍ റേഞ്ച് സിഇഒ ടി അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Tags :