കൊച്ചി ഇടപ്പള്ളിയിൽ ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Spread the love

കൊച്ചി: കൊച്ചിയിൽ ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്.

video
play-sharp-fill

സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു.

ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group